അഭിമന്യു കൊലപാതകം ; തിരിച്ചറിഞ്ഞവരില്‍ ആറ് പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികള്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികളായ ആറ് പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികള്‍. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകം നടന്ന ശേഷം ഇവര്‍ ഒളിവിലാണ്. പ്രധാനപ്രതി ചേര്‍ത്തല വടുതല സ്വദേശി മുഹമ്മദിന്റെ കുടുംബം വീടുംപൂട്ടി ഒളിവില്‍പോയിരിക്കുകയാണ്.

അതേസമയം ഒളിവിലായ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എത്താനിടയുള്ള സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലുള്ള സൈഫുദീനില്‍ നിന്നാണ് ഇവരുടെ വിവരങ്ങള്‍ ലഭിച്ചത്.