യുഎഇയില്‍ സോഷ്യല്‍ മീഡിയയിലൂടെ അനധികൃതമായി പണം ശേഖരിക്കുന്നവര്‍ക്ക് പിഴ

ദോഹ: യുഎഇയില്‍ സോഷ്യല്‍ മീഡിയയിലൂടെ അനധികൃതമായി പണം ശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന് അറ്റോണി ജനറല്‍.

ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് അറ്റോണി ജനറല്‍ മുന്നറിയിപ്പ് നല്‍കി. അടുത്തിടെ ഇതിന്റെ പേരില്‍ വര്‍ധിക്കുന്ന സൈബര്‍ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ അറ്റോണി ജനറല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജനങ്ങളെ പറ്റിച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകളെ അത്യന്തം ഗൗരവകരമായി തന്നെ കാണുമെന്നും, നിയമപരമായ രീതിയില്‍ പണം ശേഖരിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നവരെയാകും ഇത്തരം തട്ടിപ്പുകള്‍ മോശമായി ബാധിക്കുക എന്നും യുഎഇ അറ്റോണി ജനറല്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.