ഡൽഹിയുടെ പൂർണ്ണ സംസ്ഥാന പദവി; സുപ്രീം കോടതി വിധി ഇന്ന്

ഡൽഹിക്ക് പൂർണ്ണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ഡൽഹി സർക്കാരാണ് പൂർണ്ണ സംസ്ഥാന പദവിക്കായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് ചീഫ് ജസ്റ്റ്സ് ജ. ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.

ഭരണാധിപന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌താണ്‌ ഡൽഹി സര്‍ക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യതലസ്ഥാനത്തിന് മേല്‍ ഡൽഹി സര്‍ക്കാറിന് പൂര്‍ണ്ണ അധികാരം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചത്.

അതേസമയം, ഡൽഹി പൂര്‍ണ സംസ്ഥാന പദവി നല്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി സര്‍ക്കാര്‍ സമരം നടത്തിവരികയാണ്.