മുംബൈയില്‍ ശക്തമായ മഴ ; റെയില്‍വേ പാളത്തിലേയ്ക്ക് പാലം തകര്‍ന്നു വീണു

മുംബൈ: മുംബൈയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പാലം തകര്‍ന്നു വീണു. മുംബൈ അന്ധേരിയിലെ ഗോഖെയില്‍ പാലമാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെ 7:30യോടെയായിരുന്നു സംഭവം.

റെയില്‍വേ പാളത്തിലേയ്ക്കാണ് പാലം തകര്‍ന്നു വീണത് ഇതോടെ റെയില്‍ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടു. സംഭവത്തില്‍ ഇതുവരെയും ആളപായം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പാലത്തിനടിയില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുതായി സൂചനയുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.