ഗൂഗിള്‍ പ്ലസിന് ഗൂഗിള്‍ വിടചൊല്ലുന്നു

 

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് നാലുവര്‍ഷം മുമ്പ് തുടങ്ങിയ ഗൂഗിള്‍ പ്ലസ് പരീക്ഷണവും വേണ്ടത്ര വിജയിക്കാത്ത പശ്ചാത്തലത്തില്‍, നിലവിലുള്ള രീതിയില്‍ ആ സര്‍വീസ് തുടരേണ്ടതില്ലെന്ന് ഗൂഗിളിന്റെ തീരുമാനം.

ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ്സ് തുടങ്ങിയ ഗൂഗിളിന്റെ പഴയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസുകള്‍ നേരിട്ട അതേ വിധി തന്നെയാണ് ഗൂഗിള്‍ പ്ലസ്സിനെയും കാത്തിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഗൂഗിള്‍ പ്ലസിന്റെ പ്രാധാന്യം ഗൂഗിള്‍ കുറയ്ക്കുന്നു എന്ന സൂചന ഇതിനകം പുറത്തുവന്നിരുന്നു. ഗൂഗിള്‍ ഹോംപേജിന്റെ വലത്തേ അറ്റത്ത് ഗൂഗിളിന്റെ ഐക്കണുകള്‍ ഡ്രോപ്പ്ഡൗണായി തുറക്കുന്നിടത്ത് ഗൂഗിള്‍ പ്ലസ് ഐക്കണ്‍ മുകളിലായിരുന്നു. അടുത്തയിടെ ആ ഐക്കണിന്റെ സ്ഥാനം താഴേക്ക് മാറി.

മാത്രമല്ല, ഗൂഗിള്‍ പ്ലസുമായി ബന്ധിപ്പിച്ചിരുന്ന ചില പ്രധാന സര്‍വീസുകള്‍ അടുത്തയിടെ അതില്‍നിന്ന് ഗൂഗിള്‍ വേര്‍പെടുത്തുകയും ചെയ്തിരുന്നു. വേര്‍പെടുത്തല്‍ പ്രക്രിയ വരുംമാസങ്ങളിലും തുടരുമെന്ന്, ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ അറിയിച്ചു.

ഗൂഗിള്‍ പ്ലസ് നെറ്റ്‌വര്‍ക്കിനെ വരുംമാസങ്ങളില്‍ രണ്ട് പ്രോഡക്ടുകളായി വേര്‍തിരിക്കുമെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌സ്ട്രീംസ് ( tSreams ), ഫോട്ടോസ് ( photos ) എന്നിങ്ങനെ.

യൂസര്‍മാര്‍ക്ക് യുട്യൂബ് വീഡിയോയില്‍ കമന്റിടുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ പ്ലസ് പ്രൊഫൈല്‍ ആവശ്യമാണെന്ന സ്ഥിതിയില്‍ മാറ്റം വരും.

© 2024 Live Kerala News. All Rights Reserved.