അഫ്ഗാനിസ്ഥാനില്‍ ഐഎസ് ചാവേറാക്രമണം ; 19 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സിഖ് വിഭാഗമാണ് ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും.

ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. നങ്കര്‍ഹര്‍ പ്രവിശ്യയിലെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയെ സന്ദര്‍ശിക്കാന്‍ വാഹനത്തില്‍ പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഗവര്‍ണറുടെ വാക്താവ് അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തെ കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.