മണാലിയിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ; നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു

മണാലി: ഹിമാചല്‍ പ്രദേശിലെ മണാലിയിലെ ദേശീയപാതയില്‍ വെള്ളപ്പൊക്കം മൂലമുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണാലിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ മാര്‍ഹിയിലെ ദേശീയപാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ മണാലി – ലേ ദേശീയ പാത 3 അടച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറായി മണാലിയിൽ തുടർച്ചയായി മഴ തുടരുകയാണ്. മണാലിയില്‍ നിന്ന് ഏകദേശം 81 കിലോമീറ്റര്‍ അകലെയുള്ള സിസ്സു റോഡിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി കിടക്കുന്നത്. ഈ ഭാഗത്ത് നിന്ന് 700 ഓളം വാഹനങ്ങള്‍ മാറ്റിയെങ്കിലും 800 ഓളം വാഹനങ്ങള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്.