ലോക വ്യാപാര സംഘടനക്കെതിരെ വിമർശനമുന്നയിച്ച് ട്രംപ്

വാഷിങ്​ടൺ: ലോകവ്യാപാര സംഘടനക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് രംഗത്ത്​. ലോകവ്യാപാര സംഘടന അമേരിക്കയോടെ വളരെ മോശം സമീപനമാണ്​ സ്വീകരിച്ചതെന്ന്​ ട്രംപ്​ പറഞ്ഞു. എങ്കിലും തൽക്കാലം ലോകവ്യാപാര സംഘടനയിൽ നിന്ന്​ പുറത്ത്​ വരില്ലെന്നും ട്രംപ്​ വ്യക്​തമാക്കി.

അമേരിക്കൻ സുപ്രീംകോടതിയിലേക്കുള്ള ജഡ്​ജിമാരുടെ പട്ടിക ജൂലൈ ഒമ്പതിന്​ പ്രഖ്യാപിക്കുമെന്നും ട്രംപ്​ വ്യക്​തമാക്കി. അഞ്ച്​ ജഡ്​ജിമാരെയാണ്​ സുപ്രീംകോടതിയിൽ പുതുതായി നിയമിക്കുക. സെനറ്റി​​ന്റെ കൂടി അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ട്രംപിന്​ പുതിയ ജഡ്​ജിമാരെ നിയമിക്കാൻ സാധിക്കുകയുള്ളു. സെനറ്റിൽ ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിക്ക്​ നേരിയ ഭൂരിപക്ഷം മാത്രമേയുള്ളു.

© 2024 Live Kerala News. All Rights Reserved.