ബെല്‍ജിയന്‍ കൊമ്പന്‍ ഇറങ്ങുന്നു . . ലുക്കാക്കു പരിക്ക് മാറി കളിക്കാനെത്തുമെന്ന്‌ പരിശീലകന്‍

മോസ്‌ക്കോ: ബെല്‍ജിയത്തിന്റെ സൂപ്പര്‍താരം റൊമെലു ലുക്കാക്കുവിന്റെ പരിക്ക് ഭേദമായാതായി പരിശീലകന്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ്.

പരിക്ക് പൂര്‍ണ്ണമായും മാറിയെന്നും ലുക്കാക്കു കഴിഞ്ഞ ദിവസം ടീമിനൊപ്പം പൂര്‍ണ്ണ പരിശീലനത്തില്‍ ഏര്‍പ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ താരമുണ്ടാകുമെന്നും മാര്‍ട്ടിനെസ് പറഞ്ഞു.

ടുണീഷ്യക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഏറ്റ പരിക്ക് ലുകാകുവിനെ കഴിഞ്ഞ മത്സരത്തില്‍ പുറത്ത് ഇരുത്തിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി 4 ഗോളുകളാണ് സോകോര്‍ ചെയ്തത്.