ലോ​ക​ചാമ്പ്യന്മാര്‍ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്ത്; കൊറിയയോട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാണ് ജര്‍മ്മനി പ​രാ​ജ​യപ്പെട്ടത്

ക​സാ​ന്‍: കി​രീ​ട പ്ര​തീ​ക്ഷ‍​യു​മാ​യെ​ത്തി​യ ലോ​കചാമ്പ്യന്മാര്‍ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്ത്. ​കൊ​റി​യ​യോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാണ് ജര്‍മ്മനി പ​രാ​ജ​യ​പ്പെ​ട്ട്. ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണകൊറിയ തോല്‍പ്പിച്ചത്. 1938ന് ശേഷം ആദ്യമായാണ് ജര്‍മനി ആദ്യറൗണ്ടില്‍ തന്നെ പുറത്താകുന്നത്.
ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ‌ടൈ​മി​ല്‍ വീ​ണ ര​ണ്ടു ഗോ​ള്‍ പ്ര​ഹ​ര​ത്തി​ല്‍ ഹൃ​ദ​യം ത​ക​ര്‍​ന്ന് ത​ല ഉ​യ​ര്‍​ത്താ​നാ​വാ​തെ യോ​ക്കിം ലോ​യു​ടെ ജ​ര്‍​മ​ന്‍ താ​ര​പ്പ​ട റ​ഷ്യ​യി​ല്‍​നി​ന്നും നാ​ട്ടി​ലേ​ക്ക് വ​ണ്ടി​ക​യ​റു​ന്നു. ക​ളി​യു​ടെ 93 ാം മി​നി​റ്റി​ല്‍ കിം ​യും​ഗ്‌​വോ​ണും 96 ാം മി​നി​റ്റി​ല്‍ സ​ണ്‍ ഹി​യും​ഗ്മി​നു​മാ​ണ് കൊ​റി​യ​യു​ടെ ച​രി​ത്ര ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.
ജര്‍മനി ദക്ഷിണകൊറിയോട് തോറ്റതോടെ മെക്‌‌സിക്കോയും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് എഫിലെ ചാമ്ബ്യന്‍മാരായി സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. കോ​ര്‍​ണ​ര്‍ കി​ക്കി​ല്‍​നി​ന്നു​മാ​യി​രു​ന്നു ജ​ര്‍​മ​നി​യെ ഞെ​ട്ടി​ച്ച ഗോ​ള്‍. ജ​ര്‍​മ​ന്‍ ബോ​ക്സി​ലേ​ക്ക് എ​ത്തി​യ കോ​ര്‍​ണ​ര്‍ കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നി​ടെ യും​ഗ്‌​വോ​ണി​ന്‍റെ കാ​ലി​ല്‍ നിന്നും ഗോള്‍ പിറന്നു.
പക്ഷേ ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. ഒടുവില്‍ കൊറിയ വാറിന് കൊടുത്തു. വാറില്‍ കൊറിയക്ക് അനുകൂലമായ വിധി. ജര്‍മനിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി കൊറിയ ലീഡെടുത്തു. മൂന്ന് മിനിറ്റിന് ശേഷം കൊറിയ വീണ്ടും വല ചലിപ്പിച്ചു. ഇത്തവണ അവസാന അടവെന്ന നിലയില്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ഇറങ്ങിക്കളിച്ചതോടെ ജര്‍മനിയുടെ പോസ്റ്റ് ഒഴിഞ്ഞുകിടന്നു. ഈ അവസരം മുതലെടുത്ത് സോങ് ഹ്യൂങ് മിന്‍ വല ചലിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.