ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് മിനി ലോറിയിലിടിച്ച് നാല് മരണം

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് മിനി ലോറിയിലിടിച്ച് നാല് പേര്‍ മരിച്ചു. ചെങ്ങന്നൂരിനടുത്ത് മുളക്കുഴിയിലാണ് അപകടം നടന്നത്. ആലപ്പുഴ സ്വദേശികളായ പള്ളിപുരയിടത്തിൽ ബാബു കെ, പുതുവൽ പുരയിടത്തിൽ ബാബു, സജീവ്, ആസാദ് എന്നിവരാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്ക്.

രാവിലെ ആറു മണിയോടെ ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. മരിച്ചവർ പിക്അപ് വാനിലെ യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന മൂന്നു യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും ചെങ്ങന്നൂരിലേക്ക് വരുകയായിരുന്ന വാനും ആണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരണപ്പെട്ടത്. മൂന്നു മൃതദേഹങ്ങൾ ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രിയിലും ഒരെണ്ണം താലൂക്ക് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.