മെസ്സിയും കൂട്ടരും കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തി അർജന്റീന പ്രീക്വാർട്ടറില്‍

പീറ്റേഴ്സ്ബർഗ്: പ്രാർഥനകൾക്കൊടുവില്‍ ഫുട്ബോളിന്റെ മിശിഹ ലയണൽ മെസ്സിയും കൂട്ടരും കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ നൈജീരിയയെ അര്‍ജന്റീന പരാജയപ്പെടുത്തി. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴ്പ്പ്പെടുത്തിയാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അർജന്റീയുടെ പ്രക്വാർട്ടറിലെ എതിരാളി മുൻ ചാമ്പ്യന്മാരായ ഫ്രാൻസാണ്.