റഷ്യയെ തകര്‍ത്ത് ഉറുഗ്വേ ഗ്രൂപ്പ് ചാമ്പ്യന്മാര്‍; എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേയുടെ ജയം

സമാര: നിര്‍ണായക മത്സരത്തില്‍ വിജയത്തോടെ ഉറുഗ്വേ പ്രീക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ഉറുഗ്വേ പ്രീക്വാര്‍ട്ടറിലേക്ക് എത്തുന്നത്. ആതിഥേയരായ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ലൂയി സ്വാരസ്, എഡിസൻ കവാനി എന്നിവരുടെ എന്നിവര്‍ ഗോള്‍ നേടി. ഒന്ന് ചെറിഷേവിന്റെ സെല്ഫ് ഗോള്‍ ആയിരുന്നു.

റഷ്യന്‍ താരം സ്മോള്‍നികോവ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോയതിനാല്‍ റഷ്യ പത്തു പെരുമായാണ് കളിച്ചത്. ഈ വിജയത്തോടെ മൂന്നു മൽസരങ്ങളും ജയിച്ച് ഒൻപതു പോയിന്റുമായാണ് യുറഗ്വായ് ഗ്രൂപ്പു ചാംപ്യൻമാരായത്. ടൂർണമെന്റിലെ ആദ്യ തോൽവി പിണഞ്ഞ റഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു. സ്പെയിനും പോർച്ചുഗലും ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് പ്രീക്വാർട്ടറിൽ യുറഗ്വായുടെ എതിരാളികൾ. ബി ഗ്രൂപ്പിലെ ചാംപ്യൻമാരുമായാണ് റഷ്യയുടെ പ്രീക്വാർട്ടർ പോരാട്ടം.