അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന നിലപാടില്‍ ഉറച്ച്‌ യോഗി ആദിത്യനാഥ്

അയോധ്യ: തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന നിലപാടില്‍ ഉറച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാന്‍ രാമന്‍ അനുഗ്രഹിച്ചാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും. അയോധ്യയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് തീരുമാനം വ്യക്തമാക്കിയത്.
ഭഗവാന്‍ രാമന്‍ അനുഗ്രഹം ചൊരിഞ്ഞാല്‍ തീര്‍ച്ചയായും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കുറഞ്ഞപക്ഷം സന്യാസി സമൂഹത്തിന്റെ ഇടയിലെങ്കിലും ഇതിനെക്കുറിച്ച്‌ സംശയം ഉണ്ടാകാനിടയില്ലയെന്നും ആദിത്യനാഥ് പറഞ്ഞു. മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ 80-ാം ജന്മ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.