കാശ്മീർ തീവ്രവാദികൾക്ക് ശവപ്പറമ്പ് ഒരുക്കി ഇന്ത്യൻ സൈന്യം വൻ ആക്രമണം തുടങ്ങി . .

ശ്രീനഗര്‍: ജമ്മു കാശ്മീരിലെയും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെയും തരിപ്പണമാക്കാന്‍ ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്ത ഓപ്പറേഷന്‍ തുടങ്ങാനിരിക്കെ ഭീകരരും അതിര്‍ത്തിയില്‍ തമ്പടിക്കുന്നു.

സൈന്യം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 500ഓളം ഭീകരര്‍ അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് നില്‍ക്കുകയാണ്. ഇത്രതന്നെ ഭീകരര്‍ കാശ്മീരിലും സജീവമായിട്ടുണ്ട്.

ഏകദേശം 250- 275 ഭീകരര്‍ ഇവിടെയും സജീവമായി നില്‍ക്കുന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്.ജനറല്‍ എ.കെ ഭട്ട് വ്യക്തമാക്കി. കാശ്മീരില്‍ പൊലീസ് – സൈന്യം – കമാന്‍ണ്ടോസ് സംയുക്ത നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

അതിര്‍ത്തിക്ക് അകത്തെ ഓപ്പറേഷനൊപ്പം തന്നെ അതിര്‍ത്തി കടന്ന് ഭീകര താവളങ്ങള്‍ ചാമ്പലാക്കണമെന്ന നിര്‍ദ്ദേശം ഗവര്‍ണ്ണറുടെ ഉപദേഷ്ടാവ് വിജയകുമാറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രി ഇരുവര്‍ക്കുമൊപ്പം സൈനിക മേധാവികളുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകും.