ആഫ്രിക്കൻ കരുത്തിന് ഏഷ്യൻ സമനില പൂട്ട്; സെനഗലിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2)

റഷ്യൻ ലോകകപ്പ്​ ജപ്പാൻ-സെനഗൽ ആവേശപ്പോര്​ സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ 1-1 എന്ന നിലയിൽ തുല്യത പാലിച്ച ഇരു ടീമുകളും രണ്ടാം പകുതിയിലും മത്സരിച്ച്​ കളിച്ച്​ ഒാരോ ഗോൾ വീതം നേടി സമനിലയിലാവുകയായിരുന്നു.

12ാം മിനിറ്റിൽ സൂപ്പർതാരം സാദിയോ മാനെയുടെ ഗോളിൽ മുന്നിട്ട്​ നിന്ന സെനഗലിന്​ 32ാം മിനിറ്റിൽ ജപ്പാൻ തിരിച്ചടി നൽകി. തകാശി ഇൻയുവാണ്​ ജപ്പാന്​​ വേണ്ടി വലകുലുക്കിയത്​. രണ്ടാം പകുതിയിൽ മൂസ വാഗി​​​​​ന്റെ ഗോളിലൂടെ 2-1 എന്ന ലീഡ്​ സ്വന്തമാക്കിയ സെനഗലിന്​ 79ാം മിനിറ്റിലാണ്​ ഹോണ്ടയിലൂടെ ജപാൻ മറുപടി നൽകിയത്​​.

ബോക്​സിനകത്ത്​ യൂഗോ നഗാമോട്ടോയും തകാശിയും ചേർന്ന്​ നടത്തിയ മികച്ച നീക്കങ്ങളാണ്​ ഏഷ്യൻ കരുത്തർക്ക്​ ഗോൾ സമ്മാനിച്ചത്​. ജപ്പാ​ന്റെ പ്രതിരോധത്തി​​​​​​​​​ന്റെയും ഗോളി കവാഷിമയുടെയും വീഴ്​ച മുതലെടുത്തായിരുന്നു സെനഗലി​​​​​​​​​ന്റെ ഗോൾ.