കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരണം അഞ്ചായി; കൊല്ലപെട്ടവരില്‍ ഐഎസ്‌ജെകെ തലവനും

അനന്ത്‌നാഗ്: ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപെട്ടവരുടെ എണ്ണം അഞ്ചായി,ഒരു പോലീസുകാരനും 4 ഭീകരരുമാണ് കൊല്ലപെട്ടത്. കൊല്ലപെട്ടത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കാശ്മിര്‍(ഐഎസ്‌ജെകെ) എന്ന സംഘടനയില്‍ പെട്ടവരാണെന്നും ,കൊല്ലപെട്ട ഭീകരരില്‍ ഐഎസ്‌ജെകെയുടെ മുതിര്‍ന്ന നേതാവ് ദാവൂദ് ഉള്ളതായി തിരിച്ചറിഞ്ഞതായും സൈന്യം അറിയിച്ചു.

പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഏറ്റമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മൂന്ന് ഭീകരര്‍ സ്ഥലത്തെ ഒരു വീട്ടില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന പ്രാഥമിക വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥല്‍ വെടിവെപ്പില്‍ കൊല്ലപെടുകയും ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനും വെടിവെപ്പില്‍ കൊല്ലപെട്ടിട്ടുണ്ട്. ശ്രിനഗറിലെയും അനന്ദ്‌നാഗിലെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.