നാലാം തവണയും പിണറായി വിജയനു സന്ദർശനാനുമതി നിഷേധിച്ചു പ്രധാനമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു സന്ദർശനാനുമതി നിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി വെള്ളിയാഴ്ചയാണ് അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സന്ദര്‍ശന അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണ് കിട്ടിയത്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു അനുമതി നൽകാതിരുന്ന പ്രധാമന്ത്രിയുടെ ഓഫീസ് , വിഷയം കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചർച്ച നടത്താനും നിർദേശിക്കുകയായിരുന്നു. നാലാം തവണയാണ് പിണറായിക്ക് മോദി സന്ദർശനാനുമതി നിഷേധിക്കുന്നത്.