അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം

മോസ്‌കോ: അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്‍റീനയ്ക്ക് ദയനീയ തോല്‍വി. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യയോടെ തോറ്റത് മൂന്ന് ഗോളിന്. ഈ മത്സരത്തോടെ രണ്ടു ജയവുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകൾ. ആന്‍റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാൻ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. ആദ്യപകുതി ക‍ഴിയുമ്ബോള്‍ സം’പൂജ്യ’രായിരുന്നു അര്‍ജന്‍റനീനയും ക്രൊയേഷ്യയും. ക്രൊയേഷ്യയുടെ പ്രതിരോധ മതിലുകളില്‍ അര്‍ജന്‍റീന വിയര്‍ക്കുന്ന കാ‍ഴ്ചയാണ് കാണുന്നത്. സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ നായകന്‍ മെസ്സിയും കളിയില്‍ മുഴുവന്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.