ഇന്ന് യോഗാദിനം; ലോകത്തെ ഏകീകരിക്കുന്ന ശക്തിയായി യോഗ മാറിയെന്ന് നരേന്ദ്ര മോദി

ഡെറാഡൂണ്‍: ലോകത്തെ ഏകീകരിക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറുന്ന ലോകത്തില്‍ ഒരു മനുഷ്യന്റെ ശരീരവും തലച്ചോറും ആത്മാവും തമ്മിലുള്ള ബന്ധമുണ്ടാകുന്നത് യോഗ ചെയ്യുന്നതിലൂടെയാണെന്നും, ഇതുവഴി സമാധാനത്തിന്റെ അനുഭൂതിയാണ് ഉണ്ടാകുകയെന്നും മോദി പറഞ്ഞു. നാലാമത് രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഇത്തവണ യോഗാ ദിനാചരണം നടത്തിയത് ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിലായിരുന്നു. മോദിക്കൊപ്പം 50,000 പേര്‍ യോഗ ചെയ്തു. 2015 ജൂണ്‍ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്. അന്ന് ഡല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്.

യുഎന്‍ പൊതുസഭയില്‍ 2014 സെപ്റ്റംബര്‍ 27നു മോദി നടത്തിയ പ്രസംഗത്തിലാണ് രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം യുഎന്‍ ഏറ്റെടുക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.