ജമ്മുകാശ്‌മീരിൽ ഗവര്‍ണര്‍ ഭരണം നിലവിൽ വന്നു

ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചു.മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. ജമ്മു കശ്മീരില്‍ മെഹ്ബൂബ മുഫ്‌തിയുടെ പിഡിപിക്ക് ബിജെപി നല്‍കിയിരുന്ന പിന്തുണ ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതോട മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മെഹ്ബൂബ രാജിവെക്കുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്‌തതോടെയാണ്‌ ജമ്മുകശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിലേക്ക് നീങ്ങുന്നത്.

പി.ഡി.പി – ബി.ജെ.പി സഖ്യം തകർന്നതിനെ തുടർന്ന്​ മുഖ്യമന്ത്രി മെഹബൂബ മുഫ്​തി രാജി വെച്ചതോടെ ഗവർണർ ഭരണത്തിന്​ അനുമതി ആവശ്യപ്പെട്ട്​ സം​സ്​​ഥാ​ന ഗ​വ​ർ​ണ​ർ എ​ൻ.​എ​ൻ.​വോ​റ കഴിഞ്ഞ ദിവസം രാ​ഷ്​​ട്ര​പ​തി​ രാംനാഥ്​ കോവിന്ദിന്​ ശിപാർശ നൽകിയിരുന്നു. ശിപാർശ അംഗീകരിച്ച രാഷ്​ട്രപതി ഗവർണർ ഭരണം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും അറിയിച്ചു.

2015ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ ജ​ന​വി​ധി ഉ​ണ്ടാ​യി​ല്ലെ​ന്നി​രി​ക്കേ, ബ​ദ​ൽ മ​​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സും കോ​ൺ​​ഗ്ര​സും ത​ള്ളിയതോടെയാണ്​ ഗവർണർ ഭരണത്തിന്​ വഴിയൊരുങ്ങിയത്​. മ​റ്റാ​രു​ടെ​യും പി​ന്തു​ണ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ മ​ഹ്​​​ബൂ​ബ മു​ഫ്​​തി​യും വ്യ​ക്​​ത​മാ​ക്കിയിരുന്നു. 1977നു ശേഷം എട്ടാം തവണയാണ്​ സംസ്​ഥാനത്ത്​ ഗവർണർ ഭരണം നിലവിൽ വരുന്നത്​.

സഖ്യം തകരുമെന്നതിൻറ സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും തകർച്ച മെഹ്ബൂബ മുഫ്​തിയിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്​. ബി.ജെ.പി പിന്തുണ പിൻവിലിക്കുന്നതായി അറിയിച്ച ഉടൻ മുഫ്​തി ഗവർണർക്ക്​ രാജിക്കത്ത്​ നൽകുകയായിരുന്നു. കശ്​മീരിനെ ശത്രുരാജ്യമായി കണ്ട്​ പെരുമാറാനല്ല, ജനതക്ക്​ ആശ്വാസമാകാനാണ്​ തങ്ങൾക്ക്​ താത്​പര്യപ്പെടുന്നതെന്നും മുഫ്​തി മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് കശ്മീരിലെത്തും. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികന്‍ ഔറന്‍ഗസേബിന്റെ വീട് സന്ദര്‍ശിക്കാനായി ഇന്ന് കശ്മീരിലെത്തുന്ന പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയേക്കും.

കശ്മീരിലെ സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. രാജ്‌നാഥ് സിങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ദോവല്‍, ഐബി മേധാവി, ആഭ്യന്തര മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, മാധ്യമ പ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ ഇന്ന് സംസ്ഥാനത്ത് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.