ലുക്കാക്കുവിന് ഇരട്ട ഗോൾ; പനാമക്കെതിരെ ബെൽജിയത്തിന് മിന്നും ജയം

ലോകകപ്പിൽ പനാമയെ ബെൽജിയം എതിരില്ലാത്തെ മൂന്ന് ഗോളുകൾക്ക് തകർത്തു. സൂപ്പർതാരം റൊമേലു ലുക്കാക്കു ഇരട്ടഗോളുകൾ നേടി.

വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കവുമായി എത്തിയ ചു​വ​ന്ന ചെ​കു​ത്താ​ന്മാ​രെ പനാമ ശരിക്കും വിറപ്പിക്കുന്ന കാഴ്ചയാണ് ഒന്നാം പകുതിയിലുണ്ടായത്. എന്നാൽ രണ്ടാം പകുതിക്ക് ശേഷമെത്തിയ ടീം മറ്റൊന്നായിരുന്നു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം കളത്തിലെത്തി രണ്ട് മിനിട്ടിനകം മെർട്ടൻസ് ബെൽജിയത്തിനായി ആദ്യം ലീഡുയർത്തി. 69ാം മിനിട്ടിൽ സൂപ്പർതാരം റൊമേലു ലുക്കാക്കു ഹെഡറിലൂടെ ലീഡുയർത്തി. പിന്നീട് 75ാം മിനിറ്റിൽ ലുക്കാകു ഒരിക്കൽ കൂടി പനാമയെ ഗോൾവല കുലുക്കി.