കാശ്‌മീരിൽ പാക്ക് റേഞ്ചേഴ്‌സിന്റെ ആക്രമണം; നാലു ജവാന്മാർക്ക് വീരമൃത്യു

INDIA
കാശ്‌മീരിൽ പാക്ക് റേഞ്ചേഴ്‌സിന്റെ ആക്രമണം; നാലു ജവാന്മാർക്ക് വീരമൃത്യു
Muhammed Salavudheen | Wednesday, June 13, 2018 7:51 AM IST
വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
കാശ്‌മീരിൽ പാക്ക് റേഞ്ചേഴ്‌സിന്റെ ആക്രമണം; നാലു ജവാന്മാർക്ക് വീരമൃത്യു
അതിർത്തിയിൽ പാക്ക് വെടിവയ്പ്പിൽ അതിർത്തി രക്ഷാസേനയിലെ നാലു ജവാന്മാർക്ക് വീരമൃത്യ. ഇവരിൽ ഒരാൾ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റാണ്. മൂന്നു പേർക്കു പരുക്കേറ്റിട്ടുണ്ട്. ജമ്മു കാശ്‌മീരിലെ സാംബ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. രാംഗഡ് സെക്ടറിൽ ഇന്നലെ രാത്രി പാക്കിസ്ഥാൻ റേഞ്ചേഴ്സ് യാതൊരു പ്രകോപനങ്ങളും കൂടാതെ വെടിവയ്പ്പു നടത്തിയെന്നും നാലു ജവാന്മാർ കൊല്ലപ്പെട്ടുവെന്നും ബിഎസ്എഫ് ഐജി റാം അവതാർ പറഞ്ഞു.

ഇന്നലെ രാത്രി 10.30 ഓടെയാണു മേഖലയിൽ വെടിവയ്പ്പ് ആരംഭിച്ചത്. അതു പുലർച്ചെ നാലുവരെ നീണ്ടു. പാക്ക് റേഞ്ചേഴ്സിൽനിന്ന് ശക്തമായ വെടിവയ്പ്പുണ്ടായതോടെ ഇന്ത്യയും തിരിച്ചടിച്ചിരുന്നു. രാജ്യാന്തര അതിർത്തിയിൽ വെടിനിർത്തലിന് പാക്കിസ്ഥാൻ റേഞ്ചേഴ്സും ബിഎസ്എഫും തമ്മിൽ നേരത്തെ തീരുമാനമായിരുന്നു. സംഭവത്തിൽ ജമ്മു കാശ്‌മീർ ഡിജിപി എസ്.പി.വൈദ് അനുശോചനം അറിയിച്ചു.

ഈമാസം രാജ്യാന്തര അതിർത്തിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വെടിനിർത്തൽ കരാർ ലംഘനമാണിത്. മേയ് 29നാണ് 2003ലെ വെടിനിർത്തൽ കരാർ ശക്തമായി പാലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഈമാസം മൂന്നിനുണ്ടായ വെടിവയ്പ്പിൽ രണ്ടു ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെടുകയും ഗ്രാമവാസികളടക്കം പത്തു പേർക്കു പരുക്കേൽക്കുകയും ചെയ്‌തിരുന്നു.

© 2024 Live Kerala News. All Rights Reserved.