മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരം; വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച വാജ്‌പേയിയെ ഡയാലിസിസിനു വിധേയനാക്കി. ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ അദ്ദേഹം കിടപ്പിലാണ്. വളരെ കാലങ്ങള്‍ക്ക് ശേഷം ഭാരത് രത്‌ന അവാര്‍ഡ് വാങ്ങാന്‍ മാത്രമാണ് അദ്ദേഹം പൊതുവേദിയില്‍ എത്തിയത്.

വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച അദ്ദേഹം ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും വാജ്‌പേയിയുടെ ആരോഗ്യനിലയെക്കുറിച്ച്‌ സംസാരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ എന്നിവരും മുന്‍ പ്രധാനമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.