കടകംപള്ളി ഭൂമിയിടപാട്:സലീം രാജിനെക്കൂടി പ്രതി ചേര്‍ക്കും..ചോദ്യം ചെയ്യല്‍ തുടരുന്നു

കളമശേരി ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെക്കൂടി സിബിഐ പ്രതി ചേര്‍ക്കും. സലീം രാജിന്റെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ മൊഴി കിട്ടിയ സാഹചര്യത്തിലാണിത്. കടകമ്പളളി കേസില്‍ അറസ്റ്റിലാണ് സലിംരാജന്‍. ഇതിനിടെ മുന്‍ എറണാകുളം കളക്ടര്‍ ഷെയ്ക് പരീത്, ലാന്റ് റവന്യൂ കമ്മീഷണായിരുന്നു ടി ഒ. സൂരജ് എന്നിവരിലേക്കുകൂടി അന്വേഷണം നീളുകയാണ്. കടകമ്പളളി കേസില്‍ മാത്രമായിരുന്നു സലീം രാജിനെ ഇതേവരെ പ്രതിര്‍ചേര്‍ത്തിരുന്നത്.

കളമശേരി കേസിലെ പരാതിക്കാര്‍ മാത്രമായിരുന്നു നാളിതുവരെ ഇയാളുടെ നേരിട്ടുളള ഇടപെടലുകളെക്കുറിച്ച് മൊഴി നഷകിയിരുന്നത്. എന്നാല്‍ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും സലീം രാജിന്റെ ബന്ധുക്കളില്‍നിന്നും കൂടുതല്‍ തെളിവ് കിട്ടിയിട്ടുണ്ട്. വൈകാതെതന്നെ സലീം രാജിനെക്കൂടി എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തും.

കടകമ്പളളി കേസില്‍ അറസ്റ്റിലായ ഇയാളെ കളമശേരി കേസില്‍ അറസ്റ്റു രേഖപ്പെടുത്തുകയെന്ന സാങ്കേതിക നടപടിക്രമം മാത്രമേ അന്വേഷണസംഘത്തിന് മുന്നിലുളളു. എന്നാല്‍ സലീം രാജോ താഴേക്കിടയിലുളള റവന്യൂ ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാല്‍ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്.

ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണോ രേഖകള്‍ തിരുത്തുന്നതടക്കമുളള കാര്യങ്ങള്‍ ചെയ്തതെന്നാണ് തിരയുന്നത്. മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഷേക്ക് പരീത്, ലാന്റ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ് എന്നിവരുടെ നടപടികള്‍ സംശയാസ്പദമാണെന്നാണ് അന്വേഷണസംഘത്തിന്റെ പൊതുവിലയിരുത്തല്‍. താഴേത്തട്ടിലുളള റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് വിശ്വസിച്ച് മേല്‍ നടപടിക്കായി ശുപാര്‍ശ ചെയ്യുകമാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഇരു ഉദ്യോഗസ്ഥരും പ്രാഥമിക ചോദ്യം ചെയ്യലില്‍ സിബിഐയോട് പറഞ്ഞത്. ഇവര്‍ക്ക് ഇക്കാര്യത്തില്‍ നേരിട്ടിടപെട്ടോയെന്നാണ് അന്വേഷിക്കുന്നത് കടകമ്പളളി കേസില്‍ പണം മുടക്കിയതാരെന്ന സംശയം നേരത്തെ ഹൈക്കോടതിയും പ്രകടിപ്പിച്ചിച്ചിരുന്നു.

കടകംപ്പള്ളി ഭൂമി ഇടപാടില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു

കടകംപ്പള്ളി ഭൂമി ഇടപാടില്‍ സിബിഐ റിമാന്‍ഡില്‍ കഴിയുന്ന സലിംരാജ് അടക്കമുള്ള ഏഴു പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഭൂമി തട്ടിയെടുക്കുന്നതില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകാനാണ് ഏഴു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. സിബിഐ എസ്പി ജോസ് മോഹന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ . ശനിയാഴ്ചവരെയാണ് പ്രതികളെ സിബിഐയുടെ കസ്റ്റഡയില്‍ വിട്ടുനല്‍കിയിരിക്കുന്നത്

© 2024 Live Kerala News. All Rights Reserved.