ഡോക്ടർ കഫീൽ ഖാന്‍റെ സഹോദരൻ ഖാഷിഫ് ജമാലിന് വെടിയേറ്റു

ലക്നോ: ഡോക്ടർ കഫീൽ ഖാന്‍റെ സഹോദരൻ ഖാഷിഫ് ജമാലിന് വെടിയേറ്റു. അജ്ഞാത സംഘമാണ് വെടിയുതിർത്തതെന്നാണ് വിവരം. ഖാഷിഫിന്‍റെ സ്ഥിതി ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

ഗോരഖ്പൂരിലെ ബിആർഡി ആശുപത്രിയിൽ കുട്ടികളുടെ കൂട്ടമരണത്തെത്തുടർന്ന് സ്വന്തം കൈയിൽ നിന്ന് കാശുമുടക്കി ഓക്സിജനെത്തിച്ചു നൽകി ചികിത്സ നടത്തിയതോടെയാണ് ഡോ.കഫീൽ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ, കുട്ടികളുടെ മരണത്തിന് ഉത്തരവാദി കഫീലാണെന്ന് കാണിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായായിരുന്നു.