യുഎന്‍ രക്ഷാസമിതിയില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് താത്കാലിക അംഗത്വം നേടി

യുണൈറ്റഡ് നേഷന്‍സ്: യുഎന്‍ രക്ഷാസമിതിയില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന് താത്കാലിക അംഗത്വം. യുഎന്‍ ജനറല്‍ അസംബ്ലിയിലെ 193 രാജ്യങ്ങളില്‍ 184 രാജ്യങ്ങളുടെ പിന്തുണയോടെയാണ് അംഗത്വം ലഭിച്ചത്. ഇതാദ്യമായാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന് രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്.

ദക്ഷിണാഫ്രിക്ക, ജര്‍മനി, ബെല്‍ജിയം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും രക്ഷാസമിതിയില്‍ താത്കാലിക അംഗത്വം ലഭിച്ചു. ഏഷ്യ പസഫിക് മേഖലയില്‍ മാലിദ്വീപിനെ മറികടന്നാണ് ഇന്തോനേഷ്യ അംഗത്വം നേടിയത്. 2019 ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് താത്കാലിക അംഗത്വം. യുഎന്‍ രക്ഷാസമിതിയില്‍ യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യുകെ എന്നീ അഞ്ച് സ്ഥിരാംഗങ്ങളും 10 താല്‍കാലിക അംഗങ്ങളുമാണുള്ളത്.