ജോസ് കെ മാണി യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

മുന്നണിയില്‍ പൊട്ടിത്തെറികള്‍ തുടരുന്നതിനിടെ യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാണിയും പി.ജെ. ജോസഫും ചെറുപ്പുങ്കലിലെ റിസോര്‍ട്ടില്‍ നേരത്തെ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.അതേസമയം യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് മുന്നണി വിട്ടുപോയ മാണി വിഭാഗത്തിന് നല്‍കിയതിന് എതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്. .

മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് കെ.​എം.​മാ​ണി രാ​വി​ലെ​ത​ന്നെ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നും മാ​ണി പ​റ​ഞ്ഞു. ഇ​തോ​ടെ കെ​ട്ടി​യി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യം പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​യി​ച്ചു. മാ​ണി​ക്കും ജോ​സ് കെ.​മാ​ണി​ക്കും താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന ആ​ർ​ക്കെ​ങ്കി​ലും സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ജോ​സ​ഫ് പ​ക്ഷം വാ​ദി​ച്ചു.

ഇ​തോ​ടെ​യാ​ണ് ലോ​ക്സ​ഭാ എം​പി​യാ​യ ജോ​സ് കെ.​മാ​ണി​യെ​ത​ന്നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​ൻ മാ​ണി തീ​രു​മാ​നി​ച്ച​ത്. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, തോ​മ​സ് ചാ​ഴി​കാ​ട​ൻ തു​ട​ങ്ങി​യ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.

© 2024 Live Kerala News. All Rights Reserved.