ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് സൗദി അറേബ്യയില്‍ വെച്ച് നടത്താന്‍ തീരുമാനമായി

സൗദി: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് സൗദി അറേബ്യയില്‍ വെച്ച് നടത്താന്‍ തീരുമാനമായി. സൗദിയുടെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ചെയര്‍മാന്‍ മാര്‍കോ ബ്രൂനെല്ലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിട്ടത്. ഇത് പത്താം തവണയാണ് ഇറ്റലിക്ക് പുറത്ത് സൂപ്പര്‍ കോപ്പ നടക്കുന്നത്. യുവന്റസും മിലാനും തമ്മിലാണ് സൂപ്പര്‍ കോപ്പയില്‍ ഏറ്റുമുട്ടുന്നത്.