കർണാടകയിൽ ഇന്ന് മന്ത്രിസഭാ വിപുലീകരണം; സത്യപ്രതിജ്ഞ ഉച്ചക്ക്

കർണാടകയിൽ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. ഉച്ചക്ക് 2. 12ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിൽ നിന്ന് 18ഉം ജെഡിഎസിൽ നിന്ന് ഒൻപതും പേർ സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതേസമയം, മന്ത്രിമാരുടെ പട്ടിക ഇരുപാർട്ടികളും ഇതുവരെ ഗവർണർക്ക് കൈമാറിയിട്ടില്ല.

മന്ത്രി പദവി സംബന്ധിച്ച് ജെഡിഎസിലാണ് തർക്കം രൂക്ഷം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ട്. ഊർജം, പൊതുമരാമത്ത് വകുപ്പുകൾ വേണമെന്ന എച്ച് ഡി രേവണ്ണയുടെ നിലപാടും കുമാരസ്വാമിക്ക് തലവേദനയാണ്. തർക്കങ്ങൾ പരിഹരിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.

മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ് കോൺഗ്രസ്‌. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ക്കു​ന്ന​തി​നു മു​മ്പെ​ത​ന്നെ പ​ദ​വി ല​ക്ഷ്യ​മി​ട്ട് ക​ർ​ണാ​ട​ക​യി​ലെ ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രാഹുൽ ഗാന്ധിയെ കാണാൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ദി​നേ​ഷ് ഗു​ണ്ടു റാ​വു, കൃ​ഷ്ണ ഗൗ​ഡ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ ക​ർ​ണാ​ട​ക ഹൗ​സി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ട് മ​ന്ത്രി​പ​ദ​വി​ക്കാ​യി സ​മ്മ​ർ​ദം ചെലുത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ര​ണ്ടു ത​വ​ണ മ​ന്ത്രി​മാ​രാ​യ​വ​രെ മാ​റ്റി​നി​ർ​ത്തി കോ​ൺ​ഗ്ര​സി​ൽ​നി​ന്നും പു​തി​യ നേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ൽ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം നേ​ര​ത്തെ ഉ​യ​ർ​ന്നി​രു​ന്നു. അമേരിക്കയിലായിരുന്ന രാഹുൽ ഗാന്ധി തിങ്കളാഴ്ചയാണ് തിരിച്ചെത്തിയത്.