യൂറോപ്യന്‍ യൂണിയനില്‍ ഭിന്നതയുണ്ടാക്കുക റഷ്യന്‍ നയമല്ലെന്ന് വ്‌ളാഡ്മിര്‍ പുടിന്‍

മോസ്‌കോ: യൂറോപ്യന്‍ യൂണിയനില്‍ ഭിന്നതയുണ്ടാക്കുക റഷ്യന്‍ നയമല്ലെന്ന് പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യമുള്ളതും സമ്പന്നമായതുമായ യൂറോപ്യന്‍ യൂണിയന് റഷ്യയുടെ വാണിജ്യ-സാമ്പത്തിക മേഖലകളില്‍ പോലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും യൂറോപ്യന്‍ യൂണിയനുമായി സഹകരണം വര്‍ധിപ്പിക്കുമെന്നും പുടിന്‍ പറഞ്ഞു.