കർഷക സമരം മൂന്നാം ദിവസത്തിലേക്ക്; സമരം പ്രശസ്‌തിക്ക് വേണ്ടിയെന്ന് കേന്ദ്ര കൃഷിമന്ത്രി

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും സ്വാ​മി​നാ​ഥ​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ‘രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​ സംഘിന്റെ’ നേതൃത്വത്തിൽ ആരംഭിച്ച സമരം മൂന്നാം ദിവസത്തിലേക്ക്. സമരം ശ്കതമായതിനെ തു​ട​ർ​ന്ന് പ​ഴം, പാ​ൽ, പ​ച്ച​ക്ക​റി വി​ത​ര​ണം പ​ല​ടി​യ​ത്തും ത​ട​സ്സ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി വി​ല വ​ർ​ധി​ച്ചു തു​ട​ങ്ങി. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ​വി​ൽ മു​ന്ന​ണി​യാ​യ രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ 100ലല​ധി​കം സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ​മ​ര​ത്തിന്റെ അ​വ​സാ​ന ദി​ന​മാ​യ ജൂ​ൺ 10 ന് ​ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഭാ​ര​ത ബ​ന്ദ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്

എട്ടു സംസ്ഥാങ്ങളിലായാണ് സമരം നടക്കുന്നത്. അതേസമയം, കർഷകർ നടത്തുന്ന സമരം വെറും പ്രശസ്തിക്കുവേണ്ടിയാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ അപമാനകരമായ പ്രസ്താവനക്കെതിരെ കർഷകർ രോഷം പ്രകടിപ്പിച്ചു. നിരുത്തരവാദിത്വപരമായി പെരുമാറുന്ന കൃഷിമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

സ​മ​ര​ത്തിന്റെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്​​ട്ര, പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള വി​ള​ക​ൾ നി​ര​ത്തി​ലെ​റി​ഞ്ഞു. സ​മ​ര​ത്തി​ൽ ക​ർ​ഷ​ക​രു​ടെ വ്യാ​പ​ക പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നും ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ന​ഗ​ര​ത്തി​ലെ​ത്തു​ന്നി​ല്ലെ​ന്നും ആം ​കി​സാ​ൻ യൂ​നി​യ​ൻ നേ​താ​വ് കേ​ദാ​ർ സി​രോ​ഹി പ​റ​ഞ്ഞു. സ​മ​രം പൊ​ളി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ൽ പ​ല​യി​ട​ത്തും പ​ച്ച​ക്ക​റി വി​ൽ​പ​ന ന​ട​ന്ന​ത്.