കിം ജോങ് ഉന്നുമായുള്ള ഉച്ചകോടി സംബന്ധിച്ച് ട്രംപ് വീണ്ടും നിലപാട് മാറ്റി

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്നുമായുള്ള ഉച്ചകോടി സംബന്ധിച്ച് ട്രംപ് നാലാം തവണയും നിലപാട് മാറ്റി. ഉച്ചകോടിക്ക് തയാറാണെന്ന് അറിയിച്ച ട്രംപ്, മേയ് 24ന് മുന്നറിയിപ്പുകളേതുമില്ലാതെ ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അടുത്ത ദിവസം തന്നെ ഇത് അദ്ദേഹം തിരുത്തി. കൂടിക്കാഴ്ച നടക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ട്രംപ് തൊട്ടടുത്ത ദിവസം അറിയിച്ചത്. ട്രംപിന്റെ വാക്കുകളിലെ സാധ്യതകളെ മുന്‍ നിര്‍ത്തി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഉറപ്പായും കിമ്മുമായി കൂടിക്കാഴ്ച നടത്തുമെന്ന് വീണ്ടും ട്രംപ് അറിയിച്ചത്.