നികുതി ഇളവ്; സംസ്ഥാ​ന​ത്ത് ഇന്നുമുതല്‍ ഇ​ന്ധ​ന വി​ല ഒ​രു രൂ​പ കു​റ​യും

തിരുവനന്തപുരം: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി​യി​ൽ ഇ​ള​വ് വ​രു​ത്തി​യ​തോ​ടെ കേ​ര​ള​ത്തി​ൽ ഇ​ന്ധ​ന വി​ല​യി​ൽ ഒ​രു രൂ​പ​യു​ടെ കു​റ​വ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 1.1 രൂ​പ​യും ഡീ​സ​ലി​ന് 1.08 രൂ​പ​യും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 81.44 രൂ​പ​യി​ലും ഡീ​സ​ലി​ന് 74.05 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

പെട്രോളിന്റെ നികുതിയില്‍ 1.69 ശതമാനവും ഡീസലിന് 1.75 ശതമാനവും കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജൂണ്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയുന്നതോടെ സംസ്ഥാന സര്‍ക്കാരിന് ഏതാണ്ട് 500 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക.