തീവ്രവാദികളോടുള്ള സി പി എമ്മിന്റെ സ്‌നേഹത്തിനു പിന്നില്‍… സുഗേഷ് മണി പട്ടുവം എഴുതുന്നു…

സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ വംശീയതയുടെ പേരില് നിഷ്ടൂരം കൊല ചെയ്ത സദ്ദാം ഹുസൈന് എന്ന ഏകാധിപതിയെ തൂക്കിക്കൊന്നപ്പോള്‍ നിമിഷങ്ങള്‍ക്കകം ഇങ്ങു കേരളത്തിലെ തെരുവുകളില്‍ പ്രധിഷേധങ്ങള്‍ നടത്തിത് മുസ്ലീം തീവ്രവാദ സംഘടനയല്ല കേരളാ സഖാക്കള്‍ ആണ് , പാലസ്തീന്‍ തീവ്രവാദ പ്രവര്‍്ത്തങ്ങളെ പ്രധിരോധിക്കാന്‍ ഇസ്രേയല്‍ സൈന്യം നടത്തിയ ചെറുത്തു നില്പ്പുകളെ വംശീയമായി ചിത്രീകരിച്ച് സേവ് ഗാസ പോലുള്ള ക്യാംപൈനുകള്‍ സംഘടിപ്പിച്ചതും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍ ആണെന്ന് നമുക്കറിയാം

 

11798185_878669162219420_1485961000_n (1)

സുഗേഷ് മണി പട്ടുവം എഴുതുന്നു..

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീവ്രവാദികളോടുള്ള സ്‌നേഹം ഇന്നും ഇന്നലെയും ആയിട്ട് തുടങ്ങിയതല്ല, ഭാരതം പോലുള്ള ഒരു രാജ്യത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ അധിപ്രസരം ഇല്ലാത്ത ഒരു നാട്ടില്‍, ഭാരതത്തിന്റെ ദേശീയതയെ തര്‍കത്താല്‍ മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പ് ഉണ്ടാകൂ എന്ന് ചിന്തിച്ചുകൊണ്ട് ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന തീവ്രവാദ സംഘടനകളുമായി പരോക്ഷബന്ധം സ്ഥാപിച്ച്
പ്രവര്‍ത്തിക്കുന്നവരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
മാര്‍ക്‌സിസം എന്ന ആശയത്തെ കാറ്റില്‍ പറത്തിക്കൊണ്ട് അടവുനയം എന്ന ഇരട്ടത്താപ്പിലൂടെ മതമൗലികവാദികളുമായി കൈകോര്‍ത്തുകൊണ്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും അവരുമായി വേദി പങ്കിടുകയും ചെയ്ത വിചിത്രമായ സംഗതികള്‍ നടത്തിയത് നാം കണ്ടതാണ് ഇതിലൂടെ ഇവര്‍ കണക്ക്കൂട്ടുന്നത് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയാണ് അതെ സമയം ഇവരുടെ സ്വാധീന മേഖലകളില്‍ ഇതേ ന്യൂനപക്ഷ വിഭാഗവുമായി നിരന്തര സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു (ഒരേ സമയം ഇരയുടെയും വേട്ടക്കാരന്റെയും റോളില്‍ ) ഒരു പ്രത്യേക മതവിഭാഗക്കാരായ തീവ്രവാദികളുടെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെ ശ്രദ്ധാലുക്കളാണ് ,ഇന്ത്യയിലെ മുഴുവന്‍ മുസ്ലീങ്ങളെയും തീവ്രവാദ അനുകൂലികള്‍ ആയാണോ സിപിഎം എന്ന സംഘടന കാണുന്നത്.? ഇത്തരത്തില്‍ ഒരു സംശയം പാര്‍ട്ടിയുടെ നയങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ ഏതൊരാള്‍ക്കും തോന്നിപ്പോകുന്ന കാര്യമാണ്..!

പൊതുവേ, മതേതര പാര്‍ട്ടിയാണ്, മാനവികതയോടൊപ്പം നിലനില്‍ക്കുന്നവരാണ് തങ്ങള്‍ എന്നൊക്കെ ഒരു ഓളത്തിന് സഖാക്കള്‍ തമ്മില്‍ പറയുമെങ്കിലും ഉറച്ച വിശ്വാസത്തോടെ മതേതരത്വം, മാനവികത എന്നൊക്കെ പറയാനുള്ള ആര്‍ജ്ജവം ഇപ്പോള്‍ സിപിഎമ്മില്‍ ആര്‍ക്കെങ്കിലും ഉണ്ടോ ? എന്ന് തന്നെ സംശയമാണ്..’മതേതരത്വം’ എന്നാല്‍ മതസൗഹാര്‍ദ്ദം എന്നല്ല അര്‍ഥം എന്ന് ആദ്യമേ പറയട്ടെ, ‘മതഇതര തത്വം’ എന്നതാണ് മതേതരത്വം എന്ന പദം കുറിക്കുന്ന അര്‍്ഥം പാര്‍്ട്ടി സമ്മേളനത്തില്‍ നിസ്‌കാരപ്പായ വിരിക്കുന്ന പാര്‍്ട്ടി എങ്ങനെ മതേതര പാര്‍ട്ടി ആകും എന്നാലോചിച്ചാല്‍ എത്തുംപിടിയും കിട്ടില്ല..
പറഞ്ഞിട്ട് കാര്യമില്ല കേരളത്തില്‍ ഏറ്റവുമധികം വ്യഭിചരിക്കപ്പെടുന്ന രണ്ടു പദങ്ങള്‍് ആണല്ലോ മതേതരത്വം, ഫാസ്സിസം എന്നിവ .! ഇനി മാനവികതയുടെ കാര്യം പറഞ്ഞാലും സ്ഥിതി തഥൈവയാണ്.. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ‘മാനവികത’ എന്നത് ഇസ്ലാമിക എകാധിപതികള്‍ക്കും ഇസ്ലാമിക തീവ്രവാദികള്‍ക്കും വേണ്ടി മാത്രം എടുത്തുപയോഗിക്കുന്ന സംഗതിയാണ്..

പ്രത്യയശാസ്ത്ര പിന്‍ബലം നന്നേ കുറഞ്ഞൊരു സംഘടന വളരെ സെന്‍സിറ്റീവ് ആയൊരു മതവിഭാഗത്തിന്റെ വികാരങ്ങളെ ചൂഷണം ചെയ്ത് വോട്ട് നേടാന്‍ ശ്രമിക്കുന്നത് കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് ത്വരിതഗതിയില്‍ ആകുന്നതിന്റെ ആക്കം കുറയ്ക്കും എന്ന് കരുതുന്നുണ്ടാകും.സിപിഎമ്മിന്റെ എന്നല്ല ലോക കമ്മ്യൂണിസ്റ്റ് ചരിത്രം തന്നെ പഠിച്ചാല്‍ ‘മാനവികത’ എന്നൊരു വാക്ക് തന്നെ ഉച്ചരിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് പൂര്‍ണ്ണ ബോധ്യമാകും. അത് യു.എസ്.എസ്.ആര്‍ ആയാലും ചൈന ആയാലും കംബോഡിയ ആയാലും, ക്യൂബ ആയാലും വെനിസ്വലെ ആയാലും, വടക്കന്‍ കൊറിയ ആയാലും എന്നുവേണ്ട ലോകത്തിലെ ഏതൊരു കമ്മ്യൂണിസ്റ്റ് രാജ്യമായാലും കൂട്ടക്കുരുതി കമ്മ്യൂണിസ്റ്റുകള്‍ ഒരു ഒഴിവാക്കാനാകാത്ത ചടങ്ങ് പോലെ നടത്തിയിരുന്നു.ഇതിനു കേരളാ സഖാക്കള്‍ പറയുന്ന ന്യായം അതൊക്കെ ഏകാധിപത്യത്തിനു എതിരായുള്ള കൊലകള്‍ ആയിരുന്നു എന്നാണു..ഈ വാദത്തിലും പ്രത്യേകിച്ച് കഴമ്പോന്നും ഇല്ല..! കാരണം സ്റ്റാലിന് ഉക്രയിനിലും ഖസാക്കിസ്ഥാനിലും വകവരുത്തിയ ലക്ഷങ്ങള്‍ സാദാ കര്‍ഷകര്‍ ആയിരുന്നു.. അവരെ പട്ടിണിക്കിട്ട് കൊന്നു.. പട്ടിണി കാരണം ഖസാക്കിസ്ഥാനിലെ ജനങ്ങള്‍ ‘നരഭോജികള്‍’ ആയതായും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.. ഇതേ രീതിയൊക്കെ തന്നാണ് മാവോയും അവലംബിച്ചത്..പോള്പട്ടിന്റെ ഭരണകാലത്ത് സ്വന്തം രാജ്യത്തെ ജനസംഘ്യ മൂന്നില് ഒന്ന് തന്നെ കുറഞ്ഞു വന്നിരുന്നു..(ഇത്രയും പറഞ്ഞത് ‘ഏകാധിപത്യത്തിനു എതിരായ കൊലകള്‍ ‘ ആയിരുന്നു കമ്മ്യൂണിസ്റ്റുകള് നടത്തിയത് എന്ന ഇന്ത്യന്‍ സഖാക്കളുടെ മണ്ടത്തരത്തിന്റെ ആഴം വ്യക്തമാക്കാനായിരുന്നു.)
23 ദശലക്ഷം ആളുകളെ കൊന്ന സ്റ്റാലിന്റെ പിന്മുറക്കാര്‍ ദശലക്ഷക്കണക്കിന് ആളുകളെ കൊന്ന മാവൊയുടെ ആളുകള്‍, അധികാരത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയവര്‍,അദ്ധ്യാപകനെ ക്‌ളാസ് മുറിയില്‍ വച്ച് കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നവര്‍,തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരായി ചിന്തിക്കുന്നവരെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ തലയറുത്ത് കൊല്ലുന്ന ഇക്കൂട്ടര്‍ക്ക് എന്ത് അര്‍ഹതയാണ് വധശിക്ഷ അരുതെന്ന് പറഞ്ഞ് വാചാലരാകാന്‍ ?

സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ വംശീയതയുടെ പേരില് നിഷ്ടൂരം കൊല ചെയ്ത സദ്ദാം ഹുസൈന് എന്ന ഏകാധിപതിയെ തൂക്കിക്കൊന്നപ്പോള്‍ നിമിഷങ്ങള്‍ക്കകം ഇങ്ങു കേരളത്തിലെ തെരുവുകളില്‍ പ്രധിഷേധങ്ങള്‍ നടത്തിത് മുസ്ലീം തീവ്രവാദ സംഘടനയല്ല കേരളാ സഖാക്കള്‍ ആണ് , പാലസ്തീന്‍ തീവ്രവാദ പ്രവര്‍്ത്തങ്ങളെ പ്രധിരോധിക്കാന്‍ ഇസ്രേയല്‍ സൈന്യം നടത്തിയ ചെറുത്തു നില്പ്പുകളെ വംശീയമായി ചിത്രീകരിച്ച് സേവ് ഗാസ പോലുള്ള ക്യാംപൈനുകള്‍ സംഘടിപ്പിച്ചതും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍ ആണെന്ന് നമുക്കറിയാം , കോയമ്പത്തൂര് സ്‌ഫോടന കേസില് ഒരു തവണ ജയില് വിമോചിതനാവുകയും പിന്നീട് ബാംഗ്ലൂര് സ്‌ഫോടനകേസില് അകത്തു കിടക്കുകയും ചെയ്യുന്ന അബ്ദുല് നാസര് മദനിയും സിപിഎമ്മിന്റെ ‘മാനവികതാ സ്പര്ശം’ തൊട്ടറിയാന് ഭാഗ്യമുണ്ടായൊരു വ്യക്തിയാണ്.. പ്രത്യേകിച്ച് പണിയുമോന്നും ഇല്ലാതിരിക്കുമ്പോള് സേവ് മദനി എന്നും പറഞ്ഞു കുറച്ചു മുളകുപൊടി അങ്ങ് വിതറും.. എന്നാലാകട്ടെ ഇന്ത്യന് അതിര്‍്ത്തിയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയാല് ഈ ശുഷ്‌കാന്തി കാണാറില്ല താനും..

ഇപ്പോള്‍ സിപിഎം ഇസ്ലാമിക തീവ്രവാദികളെ തൂക്കിക്കൊല്ലുന്നതിനു എതിരാണ്.. പറയുന്ന ന്യായം വധശിക്ഷയ്ക്കു പാര്‍ട്ടി എതിരാണ്.ആരെയും തൂക്കിക്കൊല്ലരുത് എന്നൊക്കെയാണ്.. ഇതേ പാര്‍ട്ടി തന്നാണ് 2013 ല്‍ ഡല്‍ഹി ബലാത്സംഘ കേസിലെ പ്രായപൂര്‍ത്തി ആവാത്ത പ്രതിക്ക് വധശിക്ഷ വേണമെന്ന് ആവിശ്യപ്പെട്ടത് എന്നത് ഓര്‍ക്കണം.. അതായത് ബലാത്സംഘ പ്രതികളെ തൂക്കിക്കൊല്ലാം പക്ഷെ മുസ്ലീം തീവ്രവാദികളെ തൂക്കുമ്പോള്‍ നമുക്ക് മാനവികതയുടെ അസ്‌കിത വരും..
ഒടുവില്‍ ഇതാ മുബൈ സ്‌ഫോടനക്കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച യാക്കൂബ് മേമന്‍ എന്ന തീവ്രവാദിക്കു വേണ്ടി പരസ്യമായി രംഗത്ത് വന്നിരിക്കുന്നു, സ്‌ഫോടനത്തില്‍ മരിച്ച ഇരുന്നൂറ്റി അന്‍പതിലേറെ ആള്‍ക്കാര്‍ക്ക് കിട്ടാത്ത എന്ത് മാനവികതയുടെ ആനുകൂല്യം ആണ് കൊടും തീവ്രവാദിക്ക് കിട്ടേണ്ടത് ? ഇത്തരം ഐക്യദാര്ഡ്യങ്ങളിലൂടെ ഇവര്‍ സ്വപനം കാണുന്നത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടു ബാങ്കിലാണ് എന്നാല്‍ അവിടെ സി പി എമ്മിന് പിഴച്ചുപോയിരിക്കുന്നു ഭാരതത്തിലെ ഭൂരിപക്ഷം മുസ്ലീങ്ങളും ദേശസ്‌നേഹികളും സമാധാന പ്രിയരുമാണ് അവര്‍ക്ക് നെല്ലും പതിരും തിരിച്ചറിയാനുള്ള കഴിവുണ്ട് ഇത്തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ അല്ല കമ്മ്യൂണിസ്റ്റ്കാരുടെ ‘കെണി’ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, ഏതാനും ചില തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും അവരുമായി ബന്ധപ്പെടുന്നവര്‍ക്കും കോഴിബിരിയാണി കിട്ടിയ പ്രതീതി ആയിരിക്കും സി പി എമ്മിന്റെ ഈ നിലപാടുകള്‍ എന്നാല്‍ ഭൂരിപക്ഷം വരുന്ന ദേശസ്‌നേഹികളായ മുസ്ലീം വിഭാഗം ഇതിനെ തള്ളിക്കളയും എന്നത് തീര്‍ച്ച .

© 2024 Live Kerala News. All Rights Reserved.