പതിനാറ് ദിവസങ്ങള്‍ക്കുശേഷം ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാറ് ദിവസത്തെ ഇന്ധന വില വര്‍ദ്ധനവിന് ശേഷം ഇന്ന് വില കുറഞ്ഞു. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82.00 രൂപയും ഡീസലിന് 74.60 രൂപയുമാണ്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇന്ധന വിലയ്ക്ക് ഇപ്പോള്‍ നേരിയ കുറവുണ്ടായത്. ഇന്നലെയും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയായിരുന്നു വില. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായിരുന്നു.