കെവിന്റെ അരുംകൊല: നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് പ്രതികളുടെ മൊഴി; അച്ഛന്‍ ചാക്കോയും അമ്മ രഹ്നയും ഒളിവില്‍

പ്രണയ വിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയാണെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. നീനുവിന്റെ അമ്മവഴിയുള്ള ബന്ധുക്കളാണിവര്‍.

കൂടാതെ ഇത് സ്ഥിരീകരിക്കുകയാണ് നിയാസിന്റെ ഉമ്മയുടെ വെളിപ്പെടുത്തലും. തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്നു നീനുവിന്റെ അച്ഛന്‍ ചാക്കോയും ഉമ്മ രഹ്നയും പ്രതിയായ നിയാസിനോടു നേരിട്ട് ആവശ്യപ്പെട്ടതായി നിയാസിന്റെ ഉമ്മ പറഞ്ഞു.

കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന വിവരവും അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കള്‍ ഒളിവില്‍ പോയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.