ജനവിധി; ചെങ്ങന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. ഇതിന് മുന്നോടിയായി ആറ് മണിക്ക് പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിങ് നടത്തി. സ്ഥാനാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ഒരു ബൂത്തിൽ രണ്ട് വോട്ടിങ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്.

പേരിശ്ശേരി ഗവ. യുപി സ്കൂളിലെ 88-ാം നമ്പർ ബൂത്തിൽ മോക് പോളിനിടെ വോട്ടിങ് മെഷീന്‍ തകരാറിലായി. തുടര്‍ന്ന് തകരാര്‍ പരിഹരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വോട്ടെടുപ്പ് തുടങ്ങാന്‍ കഴിഞ്ഞു. വെൺമണി പഞ്ചായത്തിലെ 150-ാം നമ്പർ ബൂത്തിൽ വിവി പാറ്റ് മെഷീൻ തകരാറിലായതിനെ തുടർന്ന് ഇത് മാറ്റിവെച്ചു. . മാന്നാര്‍, കല്ലിശേരി, ബുധനൂര്‍ എന്നിവിടങ്ങളിലെ യന്ത്രങ്ങള്‍ തകരാറിലായി. തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി. തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ബൂത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി