ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി

ക്രിക്കറ്റില്‍ ശ്രീശാന്തിനുള്ള വിലക്ക് നീക്കുന്നത് സംബന്ധിച്ച അപേക്ഷ പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ എം പി പറഞ്ഞു. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക ബിസിസിഐ പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും അനുരാഗ് ഠാക്കൂര്‍ ദില്ലിയില്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീശാന്തിനെ ദില്ലി പ്രത്യേക കോടതി ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കിയത്. അതേതുടര്‍ന്ന് ശ്രീശാന്തിനെ ക്രിക്കറ്റില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു.