നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്; കട്ടക്കില്‍ പൊതുസമ്മേളനം

ദില്ലി: നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്. ഒറീസ്സയിലെ കട്ടക്കിൽ നടക്കുന്ന പൊതു സമ്മേളനത്തില്‍ നരേന്ദ്ര മോദി സംസാരിക്കും. ഒറീസ്സയിലെ കട്ടക്കിൽ ഇന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ വൻ പ്രഖ്യാപനങ്ങൾ നടത്തി കൊണ്ടാകും നരേന്ദ്ര മോദി തന്റെ സർക്കാറിനെ അഞ്ചാം വർഷത്തിലേക്ക് നയിക്കുന്നത്. 21 ലോക്സഭാ മണ്ഡലങ്ങൾ ഉള്ള ഒറീസ ബിജെപിയെ സംബന്ധിച്ചിടുത്തോളം നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ വാർഷികത്തിന്റെ ഉദ്ഘാടനം ഒറീസ്സയിൽ നടത്താൻ മോദി തെരെഞ്ഞെടുത്തത് എന്നാണ് സൂചന.

ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ ദില്ലിയില്‍ ഇന്ന് പ്രത്യേക വാർത്ത സമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചുള്ള വീഡിയോ ഇന്ന് ഷാ പുറത്തിറക്കും.ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീണ്ടും ഒരു തവണ കൂടി മോദി സർക്കാർ എന്ന ടൈറ്റിലിൽ ആണ് വീഡിയോ പുറത്തിറക്കുന്നത്. സർക്കാരിന്റെ നാലാം വാർഷിക ദിനം വഞ്ചന ദിനമായി കോൺഗ്രസ് ആചരിക്കും.