ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28 ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഒഡിഷ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും നിയമിച്ചിട്ടുണ്ട്.

രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിൽ നിൽക്കെയാണ് കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ച് ബിജെപി ഞെട്ടിച്ചത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള നിർദേശ പ്രകാരണമാണ് ഗവർണർ പദവിയെന്നാണു സൂചന. പ്രഫ.ഗണേഷ് ലാല്‍ ഒഡീഷ ഗവര്‍ണറാകും.

1978–79ൽ വിശ്വഹിന്ദു പരിഷത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. 1983 കാലത്താണ് നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നത്. 1985–ൽ ഹിന്ദുമുന്നണിയുടെ ഭാരവാഹിയായി. 1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥി യായി തിരുവനന്തപുരം ഈസ്റ്റിൽ മൽസരിച്ചു. 1987ന് ശേഷം ആർ.എസ്.എസിന്റെ പ്രചാരകനായി.

ആർ.എസ്.എസ്. പ്രചാരകനെന്ന നിലയിൽ വ്യത്യസ്ത ചുമതലകൾ നിർവ്വഹിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്നും കുമ്മനം മത്സരിച്ചു.