നിപ്പാ വൈറസ്: കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വൈറസ് ബാധയെ തുടര്‍ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്താ​നി​രു​ന്ന ദേ​ശീ​യ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു. ദേ​ശീ​യ ഷൂ​ട്ടിം​ഗ് ഫെ​ഡ​റേ​ഷ​നാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് മാറ്റിയ വിവരം അ​റി​യി​ച്ച​ത്.

ഈ ​മാ​സം 31 മു​ത​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്താ​നി​രു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്കു വ​രാ​ൻ താ​ര​ങ്ങ​ൾ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.