നി​പ്പ വൈ​റ​സ് ബാ​ധിച്ചുള്ള മരണം ​ ഒ​ൻ​പ​താ​യി; മലബാര്‍ ഭീതിയില്‍

തി​രു​വ​ന​ന്ത​പു​രം: നി​പ്പ വൈ​റ​സ് ബാ​ധിച്ചുള്ള മരണം ​ ഒ​ൻ​പ​താ​യി. ആ​റു​പേ​ര്‍​കൂ​ടി മ​രി​ച്ച​തോ​ടെയാണ് മ​ര​ണ​സം​ഖ്യ ഒ​ൻ​പ​താ​യത്. തല​ച്ചോ​റി​ല്‍ അ​ണു​ബാ​ധ മൂ​ര്‍ഛി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന ഏ​ഴു​പേ​രി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും പ​നി ബാ​ധി​ച്ച് മൂ​ന്നു​പേ​ര്‍ വീ​ത​മാ​ണ് ഇ​ന്ന് മ​രി​ച്ച​ത്..

നേ​ര​ത്തെ പ​നി ബാ​ധി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മു​ന്നു​പേ​ർ മരി​ച്ചി​രു​ന്നു. ആ​ദ്യ​മ​ര​ണ​ങ്ങ​ള്‍ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ദൂ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​പ്പോ​ള്‍ മ​രി​ച്ച ര​ണ്ട് പേ​രും. അ​തി​നാ​ൽ വൈ​റ​സ് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു​വെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ഇ​വ​ര്‍​ക്ക് പു​റ​മെ 25 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ല്‍​സ​യി​ലു​ണ്ട്.‌

പേ​രാ​മ്പ്ര ഉ​ള്‍​പ്പെ​ടെ​യു​ള​ള പ​നി​ബാ​ധി​ത സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്ര​സം​ഘ​വും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യും തി​ങ്ക​ളാ​ഴ്ച സ​ന്ദ​ര്‍​ശി​ക്കും. പ​നി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കും. പ​നി നേ​രി​ടാ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. കോ​ഴി​ക്കോ​ട്ടെ പ​നി​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു.