സഭയില്‍ വികാരനിര്‍ഭരമായ പ്രസംഗം; ഒടുവില്‍ വിശ്വാസ വോട്ട് തേടാതെ യെദിയൂരപ്പ രാജിവച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ രാജി വെച്ചു. രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരിയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞു. 20 മിനിറ്റ് വികാരത്രീവമായ പ്രസംഗത്തിനൊടുവില്‍ കര്‍ണാടക രാഷ്ട്രീയനാടകത്തിന്‍റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു.

വിശ്വാസവോട്ടില്‍ ഭൂരിപക്ഷം തെളിയിക്കാനുളള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് യെദ്യൂരപ്പയെ രാജിവെപ്പിക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധതമായത്.

വിധാന്‍സൗധക്കുളളില്‍ വിശ്വാസ വോട്ടെടുപ്പിന് മുന്പ് അദ്ദേഹം അതരിപ്പിച്ച പ്രസംഗത്തിനിടയില്‍ അദ്ദേഹം വികാരധീരനായി. വോട്ടര്‍മാര്‍ക്കും നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. കോണ്‍ഗ്രസും ജെഡിഎസും വെട്ടെണ്ണി ഫലം പ്രഖ്യാപിച്ച ശേഷം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.