ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ യുഎഫ് സി ജേതാക്കളായി

കവരത്തി ; ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാമത് സീസണിന്റെ ഫൈനലില്‍ യുഎഫ് സി ജേതാക്കളായി. ഫൈനലില്‍ പുഷ്പ ഫുട്‌ബോള്‍ ക്ലബിനെയാണ് യുഎഫ്‌സി പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയത്തും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലൂടെയാണ് 4-2 എന്ന നിലയില്‍ യുഎഫ് സി കപ്പ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പുഷ്‌ക ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങില്‍ ലക്ഷദ്വീപ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ കെ ബുസാര്‍ ജംഹര്‍ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ ടി കാസിംസ പി ഹബീബ്, ലക്ഷദ്വീപ് അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് എം താഹ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.