ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പിന്‍റെ ഫ​​ലം ഇന്ന്; ആകാക്ഷയോടെ രാജ്യം

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പിന്‍റെ ഫ​​ലം ഇ​​ന്നു പ്ര​​ഖ്യാ​​പി​​ക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. 224 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ലെ 222 സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന​​ത്. ര​​ണ്ടു സീ​​റ്റു​​ക​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ൺ​​ഗ്ര​​സും ബി​​ജെ​​പി​​യും ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ടം കാ​​ഴ്ച​​വ​​ച്ച ക​​ർ​​ണാ​​ട​​ക​​യി​​ൽ തൂ​​ക്കു​​സ​​ഭ​​യാ​​കു​​മെ​​ന്നാ​​ണു മി​​ക്ക എ​​ക്സി​​റ്റ് പോ​​ളു​​ക​​ളും പ്ര​​വ​​ചി​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കു​​മെ​​ന്ന ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണു ബി​​ജെ​​പി​​യും കോ​​ൺ​​ഗ്ര​​സും. നിര്‍ണായക കക്ഷിയായി മാറുന്ന ജെഡിഎസ് എന്ത് തീരുമാനം പ്രഖ്യാപിക്കും എന്നും എല്ലാവരും ഉറ്റുനോക്കുന്നു.