ദളിത് മുഖ്യമന്ത്രിക്കായി വഴിമാറിക്കൊടുക്കാന്‍ തയ്യാറാണെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ ദളിത് മുഖ്യമന്ത്രിക്കായി വഴിമാറിക്കൊടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി നിശ്ചയിക്കുകയാണെങ്കില്‍ താന്‍ വഴിമാറിക്കൊടുക്കാന്‍ തയ്യാറാണ്’- സിദ്ധരാമയ്യ പറഞ്ഞു.

പാര്‍ട്ടി തീരുമാനത്തെ എതിര്‍ക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. പ്രചരണ വേളയില്‍ മോദി അടക്കം പല ബിജെപി നേതാക്കളും സിദ്ധരാമയ്യയ്ക്ക് പകരം ഒരു ദളിത് മുഖത്തെ മുഖ്യമന്ത്രിയാക്കുമോ എന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് വെല്ലുവിളി നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ത്രിശങ്കു സഭയ്ക്ക് സാധ്യത കല്‍പ്പിച്ചതോടെയാണ് സിദ്ധരാമയ്യയുടെ പുതിയ പ്രസ്താവന.