ബോബി & മറഡോണ കവരത്തി ഫുട്ബോൾ ലീഗിന് തുടക്കമായി.

കവരത്തി: ലക്ഷദ്വീപിലെ പ്രധാന ഫുട്ബോൾ ടൂര്ണമെന്റായ ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോളിന്റെ (കെഎൽ എഫ് ) ഒൻപതാം സീസണിന് തുടക്കമായി. പി ഹബീബ് ഉദ്ഗാടനം ചെയ്തു.കെ മുഹമ്മദ് അലി ( ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ). പി മുജീബ് റഹ്‌മാൻ ( ലക്ഷദ്വീപ് സ്വിമ്മിങ് കൊച് ). എം മുഹമ്മദ് ഷാഫി ( കെ എൽ എഫ് ചെയർമാൻ ) തുടങ്ങിയവർ പങ്കെടുത്തു.കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ ദിവസേന രണ്ട് കളികളാണ് നടക്കുന്നത്. ഐ എസ് എൽ മാതൃകയിൽ നടക്കുന്ന ടൂർണമെന്റിൽ, യു എഫ് സി, പുഷ്പ എഫ് സി , വിക്ടറി ക്ലബ്ബ്, റിഥം, ഷാർക്‌ എഫ് സി തുടങ്ങിയ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നുണ്ട്. പല ടീമുകളിലും മലയാളി താരങ്ങൾ അണിനിരക്കുന്നു. ടൂർണമെന്റിന്റെ ഫൈനൽ മത്സരം മേയ് 15 നു നടക്കും.