ഇറാന്‍ ആണവക്കരാറില്‍ നിന്ന് അ​മേ​രി​ക്ക പിന്മാറുന്നതായി ട്രം​പ് വൈറ്റ്ഹൗസിൽ​ പ്ര​ഖ്യാ​പിച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽനി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈറ്റ്ഹൗസിൽ​ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ ഇ​റാ​നും ക​രാ​റി​ൽ പ​ങ്കാ​ളി​ക​ളാ​യ മ​റ്റു രാ​ജ്യ​ങ്ങ​ളും വി​മ​ർ​ശി​ച്ചു. ത​ങ്ങ​ൾ ക​രാ​റി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നാ​ണു മ​റ്റു രാ​ജ്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

മൂന്നുമാസത്തിനുശേഷം ഇ​റാ​നു യു​എ​സ് സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. 2015 -ലാ​ണു വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ ഇ​റാ​നു​മാ​യി ക​രാ​ർ ഉ​ണ്ടാ​യ​ത്. ഇ​റാ​നു​മാ​യു​ള്ള സാ​മ്പത്തി​ക-​വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ യു​എ​സ് വി​ല​ക്കും. ആ ​വി​ല​ക്കു മ​റി​ക​ട​ക്കാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളും ക​മ്പനി​ക​ളും ധൈ​ര്യ​പ്പെ​ടി​ല്ലെന്നും ട്രംപ് അറിയിച്ചു.

ട്രം​പി​ന്‍റെ തീ​രു​മാ​നം ഇ​റാ​നു താ​ത്കാ​ലി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​മെ​ന്ന് ഇ​റാ​ൻ വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. എ​ങ്കി​ലും ഉ​പ​രോ​ധ​ത്തെ മ​റി​ക​ട​ന്നു രാ​ജ്യം മു​ന്നേ​റു​മെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ റൂ​ഹാ​നി പ​റ​ഞ്ഞു.

© 2024 Live Kerala News. All Rights Reserved.