ഡല്‍ഹിയില്‍ കൊടുങ്കാറ്റ്; 10 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ഡല്‍ഹിയില്‍ കൊടുങ്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി 70 കിലോ മീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിനെതുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റും മഴയും ഇന്ന് വൈകിട്ട് മുതല്‍ തന്നെ തുടങ്ങിയിരുന്നു. അന്‍പത് മുതല്‍ എഴുപത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹിക്ക് പുറമെ, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പൊടിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്.